കർണാടക സംസ്ഥാനത്തു തുടർന്ന് വരുന്ന അധിക ഫീസ് കൊള്ളയുടെ നേർക്കാഴ്ചകൾ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .
കർണാടക സംസ്ഥാനത്തെ ഒട്ടുമിക്ക നഴ്സിംഗ് , പാരാമെഡിക്കൽ പഠനസഥാപനങ്ങളിൽ നിയമവിരുദ്ദമായ ഫീസ് നിരക്കുകൾ ആകുന്നു ഈടാക്കുന്നത് എന്ന് ഏവർക്കും പകൽ വെളിച്ചം എന്നപോലെ അറിവുള്ള കാര്യമാകുന്നു . എന്നാൽ മറ്റൊരു മാർഗവും ഇല്ലാതെ രക്ഷിതാക്കളും , വിദ്യാർത്ഥികളും ഇതിനു വിദേയരായി അഡ്മിഷൻ കരസ്ഥമാക്കുന്ന . പക്ഷെ പഠനം പൂർത്തിയാക്കുവാനുള്ള പണം കണ്ടെത്തുവാൻ ബുധിമുട്ടു അനുഭവപ്പെടുന്നു . ഇതിനു ഒരു പരിഹാരം കാണുവാൻ WAPSI എന്ന സംഘടനയും പ്രവർത്തകരും പല മാര്ഗങ്ങളും സ്വികരിച്ചുവരുന്നു . ഇതിന്റെ ഭാഗമായി കർണാടക സംസ്ഥാനത്തെ കർണാടക ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കും പരാതി സമർപ്പിക്കുകയുണ്ടായി .
ആയതിന്റെ ഭാഗമായി WAPSI യുടെ അഖിലേന്ത്യ അധ്യക്ഷൻ ശ്രീ . എം .കെ. തോമസ് ,കർണാടക ഫീസ് റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായി നടത്തിയ കൂടി കാഴ്ചയിൽ , കർണാടക സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസ് നിരക്കുകളിൽ കൂടുതലായി പഠന സഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്ന നിയമ വിരുദ്ദ ഫീസ് തിരികെ ലഭിക്കുവാൻ അര്ഹതയുള്ളവരാണ് എന്ന് കമ്മിറ്റി അംഗങ്ങൾ വെളിപ്പെടുത്തി . ആയതിനായി അധിക ഫീസ് നിരക്കുകൾ കൊടുത്തു അഡ്മിഷൻ എടുത്ത വിദ്യാർഥികൾ കർണാടക ഫീസ് റെഗുലേറ്ററി മുൻപാകെ പരാതി സമർപ്പിക്കേണ്ടത് ആകുന്നു . പരാതികൾ നേരിൽ സമർപ്പിക്കുവാൻ ബാംഗ്ലൂർക്കു പോകേണ്ടതില്ല . പകരം പ്രസ്തുത അധിക ഫീസ് നിരക്ക് വാഗ്ദാനം ചെയ്തതിന്റെയോ , വിങ്ങിയതിന്റെയോ രേഖകൾ ഉൾപ്പെടുത്തി , പരാതി രജിസ്റ്റർ പോസ്റ്റായോ , ഇമെയിൽ ആയോ അയച്ചാൽ മതിയാകും . പരാതികൾ കർണാടക ഫീസ് റെഗുലേറ്ററിയുടെ ഇവിടെ കൊടുക്കുന്ന മേൽവിലാസത്തിൽ അയച്ചാലും മതിയാകും . മേൽവിലാസം : Justice D V Shylendra Kumar , Chairman , Fee Regulatory Committee, 2nd Floor, KEA Building, Sampige Road, 18th Cross, Malleshwaram, Bangalore – 560012. Website: http://kea.kar.nic.in , Email :aoc.kea@gmail.com .
കർണാടക സംസ്ഥാനത്തെ നിലവിലുള്ള വിവിധ നഴ്സിംഗ് , പാരാമെഡിക്കൽ ഫീസ് നിരക്കുകൾ എത്ര എന്ന് അറിയുന്നതിനും ,പ്രസ്തുത പരാതികൾ തയ്യാർ ചെയ്യുവാൻ ബുധിമുട്ടു അനിഭവിക്കുന്നവർ സൗജന്യമായി പ്രസ്തുത പരാതികൾ തയ്യാർ ചെയ്തു ലഭിക്കുന്നതിനും WAPSI യുമായി വാട്സ് ആപ് ബന്ധപെടുക .