2022 -23 അധ്യയന വര്ഷം പ്രൊഫഷണൽ വിദ്യാഭ്യാസം തിരഞ്ഞു എടുത്തവരോട് , വിദ്യാഭ്യാസ വായ്പ നിങ്ങളുടെ അവകാശം ആകുന്നു . ബാങ്ക് മാനേജർമാർ വിവിധ കാരണങ്ങൾ ഉന്നയിച്ചു വായ്പ നിരസിച്ചേക്കാം . പരിഭ്രമിക്കരുത്, പിന്നോട്ടുപോകരുത്. ലക്ഷ്യത്തിൽ എത്താൻ സഹായഹസ്തവുമായി WAPSI കൂടെ ഉണ്ട് .
പണക്കാരന്റെ മക്കൾ മാത്രം പഠിച്ചാൽ പോരാ , അന്നന്നുളള അന്നത്തിനായി കഷ്ടപ്പെടുന്ന പാവപെട്ടവന്റെയും മക്കൾക്കും ഈ രാജ്യത്തു പഠിക്കണം. ഉപരിപഠനത്തിനു അർഹത ഉള്ള എല്ലാ വിദ്യാർത്ഥിക്കും വിദ്യാഭ്യാസ വായ്പ ലഭ്യമാക്കണം. വിദ്യാഭ്യാസ വായ്പ വിതരണത്തിൽ ആവിശ്യമില്ലാത്ത നൂലാമാലകൾ സൃഷ്ടിച്ചു തടസം നിൽക്കുന്ന ബാങ്കുകളുടെ ചിറ്റമ്മ നയത്തിന് എതിരെ വിവിധ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് WAPSI (Welfare Association for Professional Scholars in India) .
പോയവർഷങ്ങളിൽ രാജ്യത്തു നിലവിലുള്ള നിയമ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ട് നിസാരമായ കാരണങ്ങൾ ഉന്നയിച്ചു അർഹതയുള്ള ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് രാജ്യത്തു ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിച്ചു . നിഷേധിക്കാന് അവർ കണ്ടെത്തിയ കാരണങ്ങൾ ” രക്ഷാകർത്താവിന്റെ സിബിൽ സ്കോർ കുറവാണ് , എൺപതു ശതമാനം മാർക്കില്ല, കേരളത്തിന് പുറത്തു പഠിക്കാൻ വായ്പ അനുവദിക്കില്ല , ബാങ്കിന്റെ അനുവദിച്ച കോട്ട കഴിഞ്ഞു , ഈ ബ്രാഞ്ചിൽ പറ്റില്ല , വീടിന്റെ അടുത്തുള്ള ബാങ്കിൽ അപേക്ഷിക്കണം , അപേക്ഷിച്ച മുഴുവൻ തുകയും തരാൻ സാധിക്കില്ല ” എന്ന് തുടങ്ങി ഒട്ടനവധി കാരണങ്ങൾ ആകുന്നു അവർ ഉന്നയിച്ചത് . തന്നെയുമല്ല നിരവധി ബാങ്ക് മാനേജർമാർ ഈ വക കാരണങ്ങൾ കത്തിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു എന്നുള്ളത് മറ്റൊരു ഞെട്ടിക്കുന്ന വിവരം . ഇങ്ങനെ ഒക്കെ പറഞ്ഞു , എഴുതിക്കൊടുത്തു വിദ്യാഭ്യാസ വായ്പ നിഷേധിക്കാന് ആരാണ് ഇവർക്ക് അംഗീകാരം കൊടുത്ത് ? ഇതിന്റെ നിയമ സാധ്യത എന്തെല്ലാം ? ഇങ്ങനെയൊക്കെ ചെയ്യാൻ ഇവർക്ക് യാതൊരു അംഗീകാരവും ആരും നൽകിയിട്ടില്ല . ഇതിനു യാതൊരു നിയമ സാധ്യതയും ഇല്ല . ഈ ഉദ്യോഗസ്ഥ വർഗം പാവം ജനത്തിനെ ചുറ്റിക്കുന്നു. വിദ്യഭ്യാസ വായ്പ വിതരണത്തിന്റെ നിയമങ്ങളെ കുറിച്ചും ചട്ടങ്ങളെ കുറിച്ചും യാതൊരു അറിവും ഇല്ലാത്ത പാവം പൊതുജനം എല്ലാം തന്റെ വിധി എന്ന് വിചാരിച്ചു ആ ഉദ്യമത്തിൽ നിന്നും പിന്തിരിയുന്നു .
ഭരണഘടനാ അനുവദിച്ചു തന്നിരിക്കുന്ന അനുകൂല്യങ്ങൾക്കു ഓരോ ഇന്ത്യക്കാരനും അർഹൻ ആണ് എന്നുള്ള ആർജ്ജവത്തോടുകൂടി മുൻപൊട്ടിറങ്ങിയാൽ നിങ്ങൾക്കും വിദ്യാഭ്യാസ വായ്പ നേടിയെടുക്കാം . ആയതിനു ആവിശ്യമായ മാർഗ്ഗ നിർദേശങ്ങൾ തന്നു നിങ്ങളെ പിന്തുണക്കാൻ WAPSI (Welfare Association for Professional Scholars in India) സമഗ്രഹമായ പദ്ധതി ജനങ്ങളുടെ പിൻതുണയോടു കൂടി ആവിഷ്കരിച്ചു നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നു . വിദ്യാഭ്യാസ വായ്പ അപേക്ഷ സമർപ്പണം മുതൽ ഓരോ ഘട്ടത്തിലും ആവിശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകുന്നു . വിദ്യാഭ്യാസ വായ്പ അനുവദിച്ചു കിട്ടുന്നതിലേക്കു ബാങ്കുകളുമായി യഥാ സമയം നടത്തേണ്ട കത്ത് ഇടപാടുകൾ, മേലധികാരികൾക്ക് ആവിശ്യമെങ്കിൽ സമർപ്പിക്കേണ്ട പരാതികൾ , വിവരാവകാശ നിയമം ആവിശ്യ സമയത്തു എവിടെ എങ്ങനെ ഉപയോഗിക്കണം എന്നിങ്ങനെ ഓരോ ഘട്ടത്തിലും നിങ്ങള്ക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകുക തുടങ്ങി വിവിധ പദ്ധതികൾ ആകുന്നു വിദ്യാഭ്യാസ വായ്പയിലൂടെ മാത്രം ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സംഘടനാ വാഗ്ദാനം നൽകുന്നത് . വിദ്യാഭ്യാസ വായ്പ വിതരണത്തിൽ ബാങ്കുകൾ നിരത്തുന്ന , നിയമ സാധ്യത ഇല്ലാത്ത ചില നിയന്ത്രണങ്ങൾ എടുത്തു മാറ്റുന്നതിലേക്കു ബഹു : സുപ്രീം കോടതിയെ ഉടൻ തന്നെ സമീപിക്കുവാൻ ഈ സംഘടന തീരുമാനിച്ചിരിക്കുന്നു . ഈ സംഘടനയോട് ഒപ്പം ചേർന്നുനിന്നുകൊണ്ടു വിദ്യാഭ്യാസ വായ്പ എന്ന അവകാശം നേടിയെടുക്കാൻ താൽപ്പര്യം ഉള്ള 2022 -23 അധ്യയന വര്ഷം ഉപരിപഠനത്തിനു വിവിധ സംസഥാനങ്ങളിൽ വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ കരസ്ഥമാക്കിയ വിദ്യാർഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അതിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു അയച്ചു തരിക . ഓൺലൈൻ മോട്ടിവേഷൻ ക്ലാസുകൾ, മറ്റു മാർഗ്ഗനിര്ദേശ ക്ലാസുകൾ ഉടൻ ആരംഭിക്കും . കൂടാതെ 2 ലക്ഷം പ്ലസ് ടു വിദ്യാർഥികൾ ഒപ്പിടുന്ന ഭീമൻ നിവേദനം പ്രധാനമന്ത്രിക്കു സമർപ്പിക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുമെന്നും WAPSI അഖിലേന്ത്യ അധ്യക്ഷൻ ശ്രീ . എം .കെ .തോമസ് അറിയിച്ചു .