പ്രശസ്ത വിവരാവകാശ പ്രവർത്തകനും , WAPSI എന്ന സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷനുമായ ശ്രീ .എം .കെ.തോമസ് , കർണാടക ആരോഗ്യ കുടുംബ മന്ത്രാലയം മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്, അഡ്വക്കേറ്റ് ഷാജി ടി വര്ഗീസ് മുഖേന നൽകിയ വക്കിൽ/ കോഷൻ നോട്ടീസിനെ തുടർന്നാണ് ഈ നടപടി. ഈ 138 നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ട്ടപെടാൻ സാധ്യതയുള്ളതായി സൂചനകൾ. ഈ സ്ഥാപനങ്ങളിൽ പഠനം തുടരുന്നതിനു വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന കാര്യം അനിശ്ചിതത്തിൽ ആകുവാൻ സാധ്യത . കർണാടക സർക്കാരിന്റെ ഈ നടപടിയിലൂടെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ള 138 നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു .
കർണാടക സംസ്ഥാനത്തു പ്രവർത്തിക്കുന്ന നഴ്സിംഗ് പാരാമെഡിക്കൽ പഠന സ്ഥാപനങ്ങളിൽ മാനേജ്മന്റ് ക്വോറ്റ സീറ്റുകൾക്ക് കർണാടക സർക്കാർ അംഗീകരിച്ച ഫീസ് നിരക്കുകൾ ബി സ് സി നഴ്സിങ്ങിന് പ്രതി വര്ഷം Rs .65 ,000 (അറുപത്തി അയ്യായിരം രൂപ ) വും , ജനറൽ നഴ്സിംഗ് കോഴ്സിന് Rs . 25 ,000 (ഇരുപത്തി അയ്യായിരം ) മാത്രം ആകുന്നു .
എന്നാൽ ഈ വസ്‌ഥത മറച്ചുവച്ചുകൊണ്ടു കർണാടകയിലെ സ്വകാര്യ മാനേജ്മെന്റുകൾ കേരളത്തിലെ അഡ്മിഷൻ ഏജന്റുമാരെ മുന്നിര്ത്തി ഭീമമായ രീതിയിൽ നിയമവിരുദ്ദമായി ഫീസ് നിരക്കുകൾ കൂടി കേരളത്തിലെ പൊതു സമൂഹത്തെ കൊള്ള അടിച്ചുകൊണ്ടിരിക്കുകയായിരുന്നു .
കർണാടകയിലെ വിവിധ നഴ്സിംഗ് പഠന സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളും അട്ടിമറിച്ചുകൊണ്ടു ഓരോ നഴ്സിംഗ് വിദ്യാർത്ഥികളുടെ കൈയിൽ നിന്നും മാനേജ്മെന്റും അവരുടെ ഏജന്റുമാരും ലക്ഷക്കണക്കിന് രൂപയാണ് വ്യാജ ഫീസ് നിരക്കുകൾ വഴി കൊള്ള അടിക്കുന്നത് .ഇത് ശ്രദ്ദയിൽ പെട്ട ശ്രീ തോമസ് ഈ പകൽ കൊള്ളയുടെ വ്യകത്മായ തെളിവുകൾ സംഘടിപ്പിച്ചു 24 -06 -2022 ൽ കർണാടകത്തിലെ വിവിത അധികാര സ്ഥാപനങ്ങളിൽ പരാതി കൊടുക്കുകയുണ്ടായി . അതെ തുടർന്ന് അധികാര സഥാപനങ്ങളിൽ നിന്നും യാതൊരു നടപടിയും ഉണ്ടായില്ല .ആയതുകൊണ്ട് ശ്രീ .എം .കെ .തോമസ് കർണാടക ആരോഗ്യ കുടുംബ മന്ത്രാലയം മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്, അഡ്വക്കേറ്റ് ഷാജി ടി വര്ഗീസ് മുഖേന വക്കിൽ നോട്ടീസ് അയച്ചത് .
അതെ തുടർന്നാണ് കർണാടക ആരോഗ്യ കുടുംബ മന്ത്രാലയം മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് കർശന നടപടി സ്വികരിക്കാൻ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലക്ക് നിർദേശം നൽകിയിരിക്കുന്നത് . വക്കിൽ/ കോഷൻ നോട്ടീസിൽ വിവരിച്ചിരിക്കുന്ന മറ്റു ചില നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ പേരുകൾ കർണാടക ആരോഗ്യ കുടുംബ മന്ത്രാലയം മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല . ആയതിന്റെ വിശദാംശങ്ങൾ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ആരാഞ്ഞു അതുലഭിച്ചതിനു ശേഷം പ്രസിദ്ധികരിക്കുന്നതായിരിക്കും.
ഇനി എന്ത് ?
വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞോ , അറിയാതയോ ഈ അധിക ഫീസ് പകൽ കൊള്ളയിൽ ബലിയാടുകൾ ആയിരിക്കുന്നു . ഇനി ഇതിൽ നിന്നും കരകയറി ഭാവി സുരക്ഷിതമാക്കുവാൻ , പഠനം വിജയകരമായി പൂർത്തിയാക്കുവാൻ നിങ്ങൾ തന്നെ മുൻപൊട്ടിറങ്ങുക. നിങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും നഴ്സിംഗ് പഠന സ്ഥാപനത്തിന്റെ , അനുബന്ധ അലൈഡ് കോഴ്സ് സ്ഥാപനങ്ങളിലോ അഡ്മിഷൻ എടുത്തവർ ആണ് എങ്കിൽ , അഡ്മിഷൻ കരസ്ഥമാക്കിയ സഥാപനത്തിൽ നിന്നും ലഭിച്ചിരിക്കുന്ന ഫീസ് വിവരങ്ങൾ അടങ്ങിയ രേഖകൾ സഹിതം താഴെ കൊടുത്തിരിക്കുന്ന അധികാര സഥാപനങ്ങളിലേക്കു പരാതി നൽകുക . ശാശ്വതമായാ പരിഹാരം കാണുവാൻ ഈ അധികാര സ്ഥാപനങ്ങൾ പ്രതിജ്ഞ ബദ്ധരാണ് . വിലാസങ്ങൾ :
1 . REGISTRAR, Rajiv Gandhi University of Health Science, 4th T Block, Jayanagar , Bangalore , Karnataka 560041 .
2. Principal Secretary, Health & Family Welfare Dept (Medical Education), Room No 105, 1st Floor, Vikas Soudha , Ambedkar Veedi , Bangalore – 560001 .
3. The Chairman, Fee Regulatory Committee, 2nd Floor, KEA Building, Sampige Road, 18th Cross, Malleshwaram, Bangalore – 560012.
പരാതികൾ അയക്കുന്നതിനുമുന്പ് ആവിശ്യമായ മാർഗ്ഗ നിർദേശങ്ങൾ ലഭിക്കുന്നതിനും , നിങ്ങൾ അഡ്മിഷൻ തരപ്പെടുത്തിയ സ്ഥാപനം നിങ്ങളിൽ നിന്നും എത്ര ലക്ഷം രൂപ അധികമായി കൊള്ള അടിച്ചു എന്ന് അറിയുന്നതിനും WAPSI യുമായി ബന്ധപ്പെടുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക .
WhatsApp link https://wa.me/message/UMLD2ZHVQHCIJ1
കർണാടക ആരോഗ്യ കുടുംബ മന്ത്രാലയം മെഡിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് പുറപ്പെടുവുച്ച ഔദ്യോഗിക കത്തും, അതിന്റെ ഇംഗ്ലീഷ് പരിഭാക്ഷയും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
https://drive.google.com/uc?export=download&id=1TTtG7Ey5hopCPmvO3vmfRHqZqF8R7LiV