നഴ്സിംഗ്  പഠന  സ്ഥാപനങ്ങൾക്ക് INC  അംഗീകാരം ആവശ്യമുണ്ടോ ? 

നഴ്സിംഗ്  പഠന  സ്ഥാപനങ്ങൾക്ക് INC  അംഗീകാരം ആവശ്യമുണ്ടോ ? 

നഴ്സിംഗ്  പഠന  സ്ഥാപനങ്ങൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ  അംഗീകാരം ആവശ്യമുണ്ടോ ? ചോദ്യത്തിന് ഉത്തരം തേടുന്നവർ താഴെ  കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു , INC യുടെ  അംഗീകാരം ഇല്ലാത്തതുകൊണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് എന്ത് സംഭവിക്കും എന്ന് മനസിലാക്കുക

https://www.thejasnews.com/sublead/not-recognized-by-nursing-council-of-india-results-of-1500-students-in-24-colleges-were-withheld-232400

https://www.mathrubhumi.com/education/news/nursing-council-recognition-issues-1.9751066


ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരത്തെ സംബന്ധിച്ചു പൊതു സമൂഹത്തിന്റെ  ആശങ്കകൾ അകറ്റുവാൻ WAPSI യുടെ നേതൃത്വത്തിൽ ഒരു മാർഗ്ഗ നിർദേശ സെമിനാർ കോട്ടയത്തുവച്ചു 2024 , ഓഗസ്റ്റ് 12 തിങ്കളഴ്ച  2 പിഎം നു കോട്ടയം YMCA ഹാളിൽ വച്ച് നടത്തപ്പെടുന്നു . താല്പര്യമുള്ള എല്ലാവര്ക്കും സ്വാഗതം . താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗം ആകുക.  https://chat.whatsapp.com/EHwL3TTmEbC6LN9PKo1MKw

  ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഇല്ലാത്ത സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്നവർ സൂക്ഷിക്കുക . INC അംഗീകാരം ഇന്ന് കിട്ടും , നാളെ കിട്ടും , പോയ വര്ഷം ഉണ്ടായിരുന്നു , കിട്ടിക്കൊണ്ടിരിക്കുന്ന , എന്ന് തുടങ്ങി അയൽ സംസ്ഥാന അഡ്മിഷൻ മാഫിയയുടെ വലയിൽ വീഴാതിരിക്കുക . INC  അംഗീകാരത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അന്വേഷിച്ചു കണ്ടെത്തി അഡ്മിഷൻ കരസ്ഥമാക്കുക. ഇല്ലെങ്കിൽ വിദ്യാഭ്യാസ വായ്പ ലഭിക്കില്ല . കാരണം കൊണ്ട് അഡ്മിഷൻ റദ്ദു ചെയ്തു സെര്ടിഫിക്കറ്റും , അടച്ച പണവും തിരികെ ചോദിച്ചാൽ നിങ്ങളുടെ ജീവിതം കട്ടപൊകയായിത്തീരും  . കോഴ്സസിന്റെ മുഴുവൻ പണവും ആവിശ്യപെടും . നിയമത്തെ വരെ അഡ്മിഷൻ ഏജന്റുമാരും , മാനേജ്മെന്റും വെല്ലുവിളിക്കും . 2024 -25 അധ്യയന വര്ഷം അയൽ സംസ്ഥാനങ്ങളിൽ നഴ്സിംഗ് പഠനത്തിന് അഡ്മിഷൻ കരസ്ഥമാകുന്നവർ പ്രത്യേകം സൂക്ഷിക്കുക

ഇന്ത്യൻ നഴ്സിംഗ് കൗൺസിലിംഗിന്റെ അംഗീകാരം ഇല്ലാത്തതിന്റെ പേരിൽ പോയ വർഷങ്ങളിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പകൾ നിഷേധിക്കുകയും ഉണ്ടായല്ലോ ? നിലവിൽ 2024 -25 വർഷത്തെ അംഗീകാരങ്ങൾ പുതുക്കി പുതിയ പട്ടിക ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പ്രസിദ്ധികരിക്കുവാനും തുടങ്ങി . ഇനിയും 2023 -24 വർഷത്തെ അംഗീകാരം പുതുക്കിയ പട്ടിക ഇനി പ്രസിദ്ധികരിക്കില്ല എന്നാണ്  ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ഇൽ നിന്നും അറിയുവാനും കഴിഞ്ഞിരിക്കുന്നു . ഇന്ത്യൻ നഴ്സിംഗ് കൗൺസിലിംഗിന്റെ അംഗീകാരം സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ പ്രസ്തുത സെമിനാറിൽ പങ്കെടുക്കുക . വിവരങ്ങൾക്ക് 8848098218.