അധിക ഫീസ് കൊള്ള , വ്യാജ നഴ്സിംഗ് പഠനം , കർണാടകയിലെ ഈ മൂന്ന് നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ അഡ്മിഷൻ അപകടകരം .

അധിക ഫീസ് കൊള്ള , വ്യാജ നഴ്സിംഗ് പഠനം , കർണാടകയിലെ ഈ മൂന്ന് നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ അഡ്മിഷൻ അപകടകരം .

ബാംഗ്ലൂർ ആസ്ഥാനമായി വിവധ നഴ്സിംഗ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ശ്രീ വിഷ്ണു കോളേജ് ഓഫ് നഴ്സിംഗ്, നാഷണൽ കോളേജ് ഓഫ് നഴ്സിംഗ് , ശ്രീനിധി കോളേജ് ഓഫ് നഴ്സിംഗ് മുതലായവയിൽ തുടർന്ന് വരുന്ന അധിക ഫീസ് കൊള്ള , നിയമ വിരുദ്ദ നഴ്സിംഗ് പഠനം മുതലായവയുടെ തെളിവുകൾ പുറത്തേക്ക്. വിദ്യഭ്യാസ വ്യാപ ലഭ്യമാക്കാൻ വിദ്യാർത്ഥികൾക്ക് കൃത്രിമ രേഖകൾ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കുന്നവർക്കു വിദ്യാഭ്യാസ വായ്പ ലഭ്യത കുറവാണ് .

കർണാടകയിലെ ബാംഗ്ലൂരിൽ വിധ നഴ്സിംഗ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന ശ്രീ വിഷ്ണു കോളേജ് ഓഫ് നഴ്സിംഗ്, നാഷണൽ കോളേജ് ഓഫ് നഴ്സിംഗ് , ശ്രീനിധി കോളേജ് ഓഫ് നഴ്സിംഗ് മുതലായവർ പോയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളിൽ നിന്നും നിയമ വിരുദ്ദമായി ഫീസ് ഈടാക്കി എന്ന് തെളിയിക്കുന്ന രേഖകൾ താഴെ കൊടുത്തിരിക്കുന്നു . കർണാടക സർക്കാരിന്റെ നഴ്സിംഗ് ഫീസ് സംബന്ധിച്ചു നിലവിലുള്ള നിബന്ധനകൾ കാറ്റിൽ പറത്തിയാണ് നഴ്സിംഗ് പഠന സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ അധിക ഫീസ് ചുമത്തി കൊള്ള അടിച്ചുവരുന്നത് എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു .

നിലവിൽ കർണാടകയിൽ നിലവിലുള്ള ഫീസ് നിരക്കുകൾ എത്ര എന്ന് പൊതുജനങ്ങൾക്ക് അറിവുള്ളതല്ല. വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും അജ്ഞത മുതലാക്കുകയാണ് സ്ഥാപന മാനേജ്മെന്റും , ഇവർക്ക് വേണ്ടി കേരളത്തിൽ വിദ്യാർത്ഥികളെ ചാക്കിട്ടു പിടിക്കാൻ ഇറങ്ങിതിരിച്ചിരിക്കുന്നു ഏജന്റുമാരും . വിവരാവകാശ പ്രവർത്തകൻ ശ്രീ .എം .കെ തോമസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വികരിക്കാൻ തയ്യാർ എടുക്കുകയാണ് ബാങ്ക് അധികാരികളും , സംസ്ഥാന സർക്കാരും എന്ന് സൂചനകൾ . ബാങ്കുകളുടെ നിയമനടപടിയുടെ ഭാഗമായി വര്ഷം മുതൽ സ്ഥാപനത്തിൽ വിവിധ കോഴ്സുകൾക്ക് അഡ്മിഷൻ കരസ്ഥമാക്കുന്നവർക്കു വിദ്യാഭ്യാസ വായ്പ അനുവദിക്കില്ല എന്ന് ഒരു പ്രമുഖ ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി

നഴ്സിംഗ് പഠന സഥാപനങ്ങളിൽ  തുടർന്ന് വരുന്ന മറ്റൊരു അപകടമകരമായ വസ്തുത പി . ബി . ബി .എസ്‌.സി , എം .എസ്‌ .സി നഴ്സിംഗ് കോഴ്സുകളിൽ നിയമ വിരുദ്ദമായി വിദ്യാർത്ഥികൾക്ക് പഠനം അനുവദിക്കുക എന്നതാണ് . നിലവിൽ വിവിധ കോഴ്സുകളിൽ സ്ഥാപനത്തിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് പോലും അപകടം തിരിച്ചറിയുവാൻ സാധിക്കുന്നില്ല . അഴിമതിയിൽ കുളിച്ചു നിൽക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ മൗന സമ്മതത്തോടെ ആകുന്നു നിയമ വിരുദ്ദ പഠനം തുടരുന്നത് .

നിയമ വിരുദ്ദ പഠനം സി ബി അനേഷിക്കണം എന്ന് പ്രശസ്ത വിവരാവകാശ പ്രവർത്തകൻ ശ്രീ എം കെ തോമസ് കർണാടക ഹൈ കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി ഉടൻ തീരുമാനം ആകും എന്ന് കോടതി വൃത്തങ്ങൾ ചൂണ്ടി കാട്ടുന്നു . വസ്തുതകൾ കണക്കിൽ എടുക്കുമ്പോൾ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ എടുക്കുന്നത് ഉചിതം അല്ല തികച്ചും അപകടം നിറഞ്ഞു നിൽക്കുന്നു എന്ന് ഏതൊരാൾക്കും മനസിലാകും . സ്ഥാപനങ്ങളിൽ ഈ അധ്യയന വര്ഷം വിവധ നഴ്സിംഗ് കോഴ്സുകൾക്ക് അഡ്മിഷൻ കരസ്ഥമാക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ , കൂടുതൽ വിവരങ്ങൾക്കും , സംശയ നിവാരണത്തിനുമായി വിവരാവകാശ പ്രവർത്തകൻ ശ്രീ .എം .കെ. തോമസുമായി വാട്സ്ആപ്പിൽ ബന്ധപ്പെടു.

WhatsApp link

https://wa.me/message/UMLD2ZHVQHCIJ1