കർണാടക നഴ്സിംഗ് എൻട്രൻസ് 2025-26: അവസരം നഷ്ടപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കർണാടക നഴ്സിംഗ് എൻട്രൻസ് 2025-26: അവസരം നഷ്ടപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു , കേരളത്തിൽ ഉടനീളം നടത്തപെടുന്ന സമഗ്രമായ മാർഗ്ഗനിർദേശ സെമിനാറിൽ പങ്കെടുക്കുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുക .

https://forms.gle/6zKyyw3vDdZX3KNr7


കർണാടക സംസ്ഥാനത്തു BSc (N ) നുള്ള അഡ്മിഷന് എൻട്രൻസ് പരീക്ഷ നിർബന്ധം ആക്കിയ വിവരം എല്ലാവര്ക്കും അറിവുള്ളതാണല്ലോ ?
2024 ൽ എൻട്രൻസ് പരീക്ഷയിലൂടെ അഡ്മിഷൻ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് ഉൾപ്പടെ നിരവധി ആനുകൂല്യങ്ങളും ലഭിച്ചു എന്നുള്ളത് കേരള സമൂഹത്തിനു തികച്ചും ആശ്വാസം നൽകുന്ന ഒരു വാർത്തയാണ് . 600 ൽ പരം നഴ്സിംഗ് കോളേജുകളിലായി 35000 ത്തോളം സീറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് എല്ലാവർഷവും കർണാടക എക്‌സാമിനേഷൻ അതോറിറ്റി നടത്തിവരുന്നത് . 2024 ഏപ്രിൽ മാസത്തിൽ നടത്തിയ ഈ പ്രസ്തുത എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും 5000 ത്തോളം വിദ്യാർത്ഥികൾക്ക് , കർണാടക സർക്കാർ നിശ്ചയിച്ച ഫീസ് നിരക്കിൽ അഡ്മിഷൻ കരസ്ഥമാക്കുവാൻ സമഗ്രമായ മാർഗ്ഗനിര്ദേശങ്ങൾ നൽകി സഹായഹസ്തം നീട്ടിയവർ , വിദ്യാഭ്യാസ മേഘലയിൽ പ്രശസ്തമായ സേവനങ്ങൾ കാഴ്ച വച്ച് മുന്നേറുന്ന രണ്ടു സംഘടനകൾ ആയ WAPSI ( Welfare Association of Professional Scholars in India ) നും NPUSPTA ( National Pre – University Students , Parents & Teachers Association ) യും ആകുന്നു .

 

 

കർണാടക സംസ്ഥാനത്തു 2025 -26 അധ്യയന വർഷത്തിൽ BSc (N ) അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ , പ്രസ്തുത പ്രവേശന പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത എന്തൊക്കെ തുടങ്ങി ഒട്ടനവധി വിവരങ്ങൾ കേരള സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് പങ്കു വയ്ക്കുന്നതിന് ഈ രണ്ടു സംഘടനകളും ചേർന്ന് കേരളത്തിൽ ഉടനീളം സമഗ്രമായ മാർഗ്ഗനിർദ്ദേശ സെമിനാറുകൾ സംഘടിപ്പിക്കുന്നു . കർണാടക സംസ്ഥാനത്തു 2025 -26 അധ്യയന വര്ഷം BSc (N ) പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഈ സെമിനാറിലേക്കു സ്വാഗതം ചെയ്യുന്നു .

കൂടുതൽ വിവരങ്ങൾക്ക് +91 88480 98218