ഈ ചോദ്യം സ്വയം ചോദിച്ചു ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നവർ ഇത് വായിക്കുക . നമ്മുടെ മക്കൾ അയൽ സംസ്ഥാനത്തു സുരക്ഷിതർ ആയി പഠനം പൂർത്തിയാക്കുവാൻ WAPSI ( Welfare Association for Professional Scholars in India ) തുടർന്ന് വരുന്ന പോരാട്ടങ്ങളിൽ കേരളം സമൂഹം ഒറ്റകെട്ടായി പിന്തുണക്കുക .
അയൽ സംസ്ഥാനങ്ങളിൽ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നേരെ തുടർന്ന് വരുന്ന അതിക്രമങ്ങൾക്കു പരിഹാരം കാണുവാൻ, കേരള സമൂഹത്തിന്റെ പിന്തുണയോടെ WAPSI ( Welfare Association for Professional Scholars in India ) വിപ്ലവകരമായ പദ്ധതികളുമായി മുൻപോട്ട്. സഹകരിക്കുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ പ്രവേശിച്ചു ഗ്രുപ്പിൽ അംഗമാകുക . ആവിശ്യമായ നിർദേശങ്ങൾ ലഭിക്കുവാനും , ഈ പരിപാടി വിജയിപ്പിക്കുവാനും ഈ ഗ്രൂപ്പിലെ അംഗത്വം പ്രയോജനപ്പെടും .
https://chat.whatsapp.com/C6d8aMBckYh3rCjmwsgifh
ആദ്യപടിയായി വിവരാവകാശ നിയമം 2005 പ്രകാരം നൂറുകണക്കിന് അപേക്ഷകൾ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയിൽ നല്കുക എന്നെ മഹായജ്ഞത്തിനു തുടക്കം കുറിക്കുന്നു . പങ്കെടുക്കാൻ താല്പര്യം ഉള്ളവർ , അപേക്ഷ ഫീസ് , അപേക്ഷയയുടെ പ്രിന്റ് , കവർ ,പോസ്റ്റൽ ചാർജ്സ് മുതലായവക്കായി Rs . 100 എങ്കിലും ചിലവിടാൻ തയ്യാർ ആയിരിക്കണം . അപേക്ഷയിലെ വിഷയം , അപേക്ഷ തയ്യാർ ആക്കൽ മുതലായവ WASPI ചെയ്തു തരുന്നത് ആയിരിക്കും . വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും പ്രസ്തുത അപേക്ഷയിൽ പരമർശിക്കേണ്ടതില്ല. അയൽ സംസ്ഥാനത്തു പഠനം തുടരുന്ന , വരും കാലങ്ങളിൽ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ നന്മക്കായി നടപ്പിലാക്കുന്ന ഈ പരിപാടിയിൽ സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പങ്കെടുക്കാം .
തുടക്കം കർണാടക സംസ്ഥാനത്തുനിന്ന്. കാരണം കർണാടക സംസ്ഥാനത്തു നഴ്സിംഗ് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുമുള്ള കുട്ടികൾ ആണ് . ഇവരെ ചൂക്ഷണം ചെയ്യുവാൻ മാനേജ്‌മെന്റുകൾക്ക് കൂട്ടുനിൽക്കുന്നതു രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയാണ് . അഡ്മിഷൻ ഏജന്റുമാരുടെ വലയിൽ വീണു ചതിക്കുഴിയിൽ വീണു ഭാവി നശിച്ചുവരുന്ന വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നു . ഇതിനു ഒരു പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും നമ്മുടെ കുട്ടികൾ വിവിധ ക്യാമ്പസുകളിൽ മരണ പെടും , അതെല്ലാം ആത്മഹത്യ ആയി മാറും , മാനേജ്‌മെന്റുകളുടെ പീഡനങ്ങൾ ചോദ്യം ചെയ്താൽ ശാരീരികമായി പീഡിപ്പിക്കും, അധിക ഫീസ് ഈടാക്കി സമൂഹത്തെ കൊള്ള അടിക്കും , ചില മാനേജ്മെന്റുകൾ തോക്കു ചൂണ്ടി കുട്ടികളെ ഭീക്ഷിണിപെടുത്തും , പെൺകുട്ടികളുടെ മാനം പിച്ചിച്ചീന്തപ്പെടും എന്ന് തുടങ്ങി നീളുന്നു ഇവരുടെ പീഡനങ്ങൾ . ഇതെല്ലം അവസാനിക്കപ്പെടണം . സമാധാന പരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് നഴ്സിംഗ് പഠനം പൂർത്തിയാക്കുവാൻ അധികൃതർ ഇടപെടണം .
അധികൃതരുടെ ഇടപെടൽ ശക്തമാക്കുവാൻ WAPSI ( Welfare Association for Professional Scholars in India ) വിവിധ മാര്ഗങ്ങള് സ്വികരിച്ചു വരുന്നു എന്നത് ആശ്വാസത്തിന് വഴി നൽകുന്നു . പക്ഷെ നീണ്ട കാലതാമസം നേരിടുന്നു . ഈ കാലതാമസം ഒഴിവാക്കുന്നതിലേക്കും, എത്രെയും വേഗം നടപടികൾ തുടരണം , ചൂക്ഷണങ്ങൾ അങ്ങനെ അവസാനിക്കപ്പെടണം എന്നുണ്ടെങ്കിൽ കേരള സമൂഹം ഒറ്റകെട്ടായി പിന്തുണ തന്നാൽ നമ്മുക്ക് ഇത് സാധിക്കും തീർച്ച . അല്ലാതെ അയൽ സംസ്ഥാനത്തു എന്റെ മക്കൾ സുരക്ഷിതർ ആണോ എന്ന് സ്വയം ചോദ്യം ചോദിച്ചു വിഷമിച്ചു , മനസമാധാനം കളഞ്ഞിട്ടു കാര്യം ഇല്ല . എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 8848098218 .