ശാന്തിധാമ നഴ്സിംഗ് കോളേജ് ബാംഗ്ലൂരിനും മറ്റിതര നഴ്സിംഗ് കോളേജുകൾക്കും വഴിവിട്ടു അംഗീകാരം പുതുക്കൽ , യൂണിവേഴ്സിറ്റി, കൗൺസിൽ അധികൃതർ അഴി എണ്ണുമോ ?

ശാന്തിധാമ നഴ്സിംഗ് കോളേജ് ബാംഗ്ലൂരിനും മറ്റിതര നഴ്സിംഗ് കോളേജുകൾക്കും വഴിവിട്ടു അംഗീകാരം പുതുക്കൽ , യൂണിവേഴ്സിറ്റി, കൗൺസിൽ അധികൃതർ അഴി എണ്ണുമോ ?

ഈ നഴ്സിംഗ് ഇന്സ്ടിട്യൂഷൻ നടത്തുന്നവർ മുൻകാല അഡ്മിഷൻ ബ്രോക്കർമാർ . ജാതിയിൽ ഉള്ളത് തൂത്താൽ മാറുമോ ? കേരളത്തിലെ പാവം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും യാതൊരു ഉള്ളിപ്പും ഇല്ലാതെ വെറും സാമ്പത്തിക ലാഭത്തിനുവേണ്ടി മാത്രം അയൽ സംസ്ഥാന നഴ്സിംഗ് മാനേജ്‌മെന്റുകൾക്ക് കൂട്ടികൊടുത്ത മുൻകാല അഡ്മിഷൻ ഏജന്റുമാരിൽ നിന്നും സമൂഹം ഏതു പ്രതീക്ഷിക്കാൻ ? ഈ സ്ഥാപനത്തെ കുറിച്ച് ഞെട്ടിക്കുന്ന മറ്റുചില വിവരങ്ങൾ അറിയുവാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാകുക .

https://chat.whatsapp.com/FN1abJyqG6oAIQ0wbtrgId

മുൻകാല അഡ്മിഷൻ ബ്രോക്കർമാരുടെ ഉടമസ്ഥതയിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ശാന്തിധാമ കോളേജ് ഓഫ് നഴ്സിംഗ് , കൂടാതെ ഇതോടൊപ്പം തട്ടിക്കൂട്ടി പ്രവർത്തിച്ചു വരുന്ന ശാന്തിധാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ്, കൃപ കോളേജ് ഓഫ് നഴ്സിംഗ്, മുതലായവയുടെ 2024 -2025 വർഷത്തെ അംഗീകാരം പുതുക്കി നൽകിയതിൽ ദുരൂഹതകൾ നിലനിൽക്കുന്നു എന്ന് ആരോപണങ്ങൾ . അഴിമതി വീരന്മാരായ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ , റെജിസ്ട്രർ , ഡെപ്യൂട്ടി റെജിസ്ട്രർ മുതലായവർക്കു , ഈ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾ കാലുകൾ നക്കി കൊടുത്തതിന്റെ ഉപകാര സ്മരണ നിലനിർത്തുന്നതിന്റെ ഭാഗമായിആണ് യാതൊരു അടിസ്ഥാന യോഗ്യതകളും ഇല്ലാതെ പ്രവർത്തിക്കുന്നു എന്ന് സംശയിക്കുന്ന ഈ സ്ഥാപനങ്ങളുടെ 2024 – 2025 ലെ അംഗീകാരം പുതുക്കൽ . മുകളിൽ വിവരിച്ച മൂന്ന് നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ അംഗീകാരം നഷ്ടപ്പെടാൻ ഉണ്ടായ കാരണങ്ങൾ താഴെ കൊടുക്കുന്നു . (കടപ്പാട് – രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ 185-ാം സിൻഡിക്കേറ്റിൻ്റെ യോഗത്തിൻ്റെ അജണ്ടയിൽ നിന്നും) .

1 . ശാന്തിധാമ കോളേജ് ഓഫ് നഴ്സിംഗ് . ബാംഗ്ലൂർ .

ലോക്കൽ ഇൻസ്‌പെക്ഷൻ കമ്മിറ്റി ( LIC ) ഇൻസ്‌പെക്ഷൻ റിപ്പോർട്ട് പ്രകാരം , ഗവണ്മെന്റ് ഓഫ് കർണാടകയുടെ ഉത്തരവിൽ ഗുരുസിഡേശ്വര ട്രസ്റ്റ് ന്റെ കിഴിൽ വരുന്നു ഈ സ്ഥാപനം . എന്നാൽ ഈ കോളേജ് നടത്തുന്നത് കൃഷണ എഡ്യൂക്കേഷൻ ട്രസ്റ്റ് ആണ് എന്നും റിപ്പോർട്ടിൽ പറയുന്നു . ഇത് യൂണിവേഴ്സിറ്റിയെ അമ്പരപെടുത്തുന്നു . കൂടാതെ ഇന്സ്പെക്ഷന്റെ സമയം പ്രിൻസിപ്പൽ മനഃപൂർവ്വം വരാതിരിന്നു . ( ഇൻസ്‌പെക്ഷൻ ടീമിനെ ഭയന്ന് ആയിരിക്കും . കാരണം വിവിധ കള്ളത്തരങ്ങൾ കണ്ടുപിടിക്കപെട്ടാൽ പ്രിൻസിപ്പൽ ആണ് ഉത്തരം പറയേണ്ടത് ) . ആകെ 19 ജീവനക്കാർ മാത്രം ഉണ്ടായിരുന്നു . ഇൻസ്‌പെക്ഷൻ സമയം പിബി ബിഎസ്‌സി, എംഎസ്‌സി നഴ്‌സിംഗ് വിദ്യാർത്ഥികളാരും ഹാജരായിരുന്നില്ല. ( മ്മ്മ് ഇവർ എവിടെ ? വ്യാജ നഴ്സിംഗ് പഠനം എന്ന് സംശയിക്കണം ? ). BMCRI -യുടെ ക്ലിനിക്കൽ അഫിലിയേഷൻ കാലഹരണപ്പെട്ടതു .

2 കൃപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് , ബാംഗ്ലൂർ

ഈ സ്ഥാപനത്തിന്റെ പാരന്റ് ഹോസ്പിറ്റലിന് 15 ബെഡ് മാത്രമേ KPME വെബ്‌സൈറ്റിൽ കാണുവാൻ കഴിയുന്നത് . ആയതിനാൽ അംഗീകാരം പുതുക്കൽ ശുപാർശ ചെയ്തിട്ടില്ല.

3 . ശാന്തിധാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് . ബാംഗ്ലൂർ.

പി .എം സന്തോഷ ഹോസ്പിറ്റൽ , കെങ്കേരി , ആഫിനിറ്റി കോളേജ് ഓഫ് നഴ്സിങ്ങിന്റെ മാതൃ ആശുപത്രി ആകുന്നു . ഈ സ്ഥാപനത്തിന്റെ അല്ല .
ആയതിനാൽ അംഗീകാരം പുതുക്കൽ ശുപാർശ ചെയ്തിട്ടില്ല.

മുകളിൽ വിവരിച്ച കാരണങ്ങൾ കൊണ്ടാണ് ഈ സ്ഥാപനങ്ങൾക്കു 2023 – 2024 അധ്യയന വർഷത്തെ അഫിലിയേഷൻ പുതുക്കൽ തടഞ്ഞുവെച്ചത് . പക്ഷെ പിന്നീട് അംഗീകാരം പുനഃസ്ഥാപിക്കപ്പെട്ടു . തുടർന്ന് 2024 -25 വർഷത്തെ അംഗീകാരവും പുതുക്കി നൽകപ്പെട്ടു . ഈ അട്ടിമറി എങ്ങനെ സംഭവിച്ചു ? ഇവിടെയാണ് രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയിൽ വൻ അഴിമതി നടന്നു എന്ന് ആരോപണം ഉയരുന്നത് . തോക്കു ചൂണ്ടി പേടിപ്പിച്ചിട്ടും , ഭക്ഷിണി പെടുത്തി നഴ്സിംഗ് വിദ്യാർത്ഥികളെ അടിച്ചുഅമർത്തിയിട്ടും ഈ സ്ഥാപനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ല എന്നും , ഒരു ക്ലാസ്സിൽ നൂറും , ഇരുനൂറും വിദ്യാർഥികൾ ഉണ്ട് എന്നും , നിയമ പ്രകാരമുള്ള അദ്യാപകർ ഇല്ല എന്നും ഈ സ്ഥാപനത്തിൽ പഠനം തുടരുന്ന വിദ്യാർഥികൾ വിലപിക്കുന്നു .

ഇന്ത്യൻ നഴ്സിംഗ് കൗൺസിലും , കർണാടക നഴ്സിംഗ് കൗൺസിലും ഈ സ്ഥാപനങ്ങൾക്കു അംഗീകാരം പുതുക്കി നൽകിയത് മറ്റൊരു അഴിമതി എന്നും ആരോപണം നിലനിൽക്കുന്നു . ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ പ്രസിഡന്റിന്റെയും , കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രെജിസ്‌റ്റേററിന്റെയും അഴിമതിയിൽ കുളിച്ചുള്ള തൊഴിൽ ജീവിതം മതി, അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും ഈ നഴ്സിംഗ് പഠന സ്ഥാപനങ്ങൾക്കു അംഗീകാരം പുതുക്കി ലഭിക്കുന്നതിന്റെ പിന്നിൽ നടന്ന ഗൂഢാലോചന എന്താണ് എന്ന് മനസിലാക്കുവാൻ .

ഈ സ്ഥാപനത്തെ കുറിച്ചുള്ള മറ്റു ചില പിന്നാമ്പുറ കഥകൾ വിവരിച്ചാൽ മാനവും അഭിമാനവും ഉള്ള ഒരു മാതാപിതാക്കളും സ്വന്തം പെൺകുട്ടികളെ ഈ സ്ഥാപനത്തിൽ നഴ്സിംഗ് പഠനത്തിന് അയക്കില്ല എന്നത് തീർച്ചയാണ് . ഇതിന്റെ മറ്റൊരു ഭാഗമാണ് ഈ സ്ഥാപന മാനേജ്‌മെന്റുകളും , ഇവരോടൊപ്പം തട്ടിപ്പിനും വെട്ടിപ്പിനും കൂട്ട് നിൽക്കുന്ന രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടെ ഒരു മുൻ സിണ്ടിക്കേറ്റ് അംഗവും ചേർന്ന് ഒരു പാവം സ്ത്രീയോട് കാണിച്ച ക്രൂരതയും , അതെ തുടർന്ന് പ്രസ്തുത സ്ത്രീ ഇവർക്കെതിരെ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയ പരാതിയും ( മുകളിലെ ഗ്രൂപ്പിൽ അംഗമാകുന്നവർക്കു ഈ പരാതിയുടെ പകർപ്പ് ലഭ്യമാണ് ).

രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല , ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ , കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൌൺസിൽ മുതലായവയിലെ അധികാരികൾ ചേർന്ന് നഴ്സിംഗ് പഠനത്തിനായി എത്തിച്ചേരുന്ന പാവം വിദ്യാർത്ഥികളെ വഞ്ചിക്കുന്നതിനു , ഈ സ്ഥാപനങ്ങൾക്കു നൽകിയ എല്ലാ അംഗീകാരം പുതുക്കലുകളും സമഗ്രമായി അന്വേഷിക്കണം എന്ന് കാണിച്ചു , വിവരാവകാശ പ്രവർത്തകൻ എം .കെ. തോമസ് കേന്ദ്ര – സംസ്ഥാന വിവിധ വകയ്പ്പുകളിൽ പരാതി നൽകിയിരിക്കുന്നു . കൂടാതെ ഈ സ്ഥാപനങ്ങൾക്കു അംഗീകാരം പുതുക്കി നൽകിയതിൽ ഉള്ള അഴിമതി പുറത്തുകൊണ്ടുവരാൻ ആവിശ്യമായ തെളിവുകൾ സംഘടിപ്പിക്കുവാൻ എം ,കെ. തോമസ് , രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല , ഇന്ത്യൻ നഴ്സിംഗ് കൌൺസിൽ , കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൌൺസിൽ , കർണാടക പ്രൈവറ്റ് മെഡിക്കൽ സ്റ്റാബ്ലിഷ്മെന്റ്സ് മുതലായ അധികാര സ്ഥലങ്ങളിൽ വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷകളും നൽകിയിരിക്കുന്നു . ഈ അപേക്ഷയിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ തട്ടിക്കൂട്ട് സ്ഥാപനങ്ങൾക്കെതിരെ , ഈ സ്ഥാപനങ്ങൾക്കു നിയമ വിരുദ്ദമായി അംഗീകാരങ്ങൾ പതിച്ചു നൽകിയ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല , ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ , കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ മുതലായവക്കെതിരെ സമഗ്രഹമായ അന്വേഷണം ആവിശ്യപെട്ടുകൊണ്ടു താൻ ബഹു : കർണാടക ഹൈ കോടതിയെ സമീപിക്കുമെന്നും എം. കെ. തോമസ് അഭിപ്രായപ്പെട്ടു . അങ്ങനെ സംഭവിക്കുന്ന പക്ഷം ഈ മാനേജ്‌മെന്റുകളോടൊപ്പം , രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ , ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ പ്രസിഡന്റ് , കർണാടക നഴ്സിംഗ് കൌൺസിൽ റെജിസ്ട്രർ മുതലായവർ ജയിലിൽ ആകും എന്നതിൽ തർക്കം ഇല്ല . ഒപ്പം ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടേണ്ട അവസ്ഥയിലും ആകും . ഇവിടെ നഴ്സിംഗ് പഠനം തുടരുന്ന , ഈ വര്ഷം അഡ്മിഷൻ എടുത്ത എല്ലാ വിദ്യാർത്ഥികളുടെയും ഭാവി തുലാസിൽ ആകുകയും ചെയ്‌യും . ഈ വിവരിച്ച വസ്തുതകൾ ശരിയെന്നു പരിശോധിക്കാൻ , ഈ സ്ഥാപനത്തിൽ പഠനം തുടരുന്ന , ഈ വര്ഷം അഡ്മിഷൻ എടുത്ത വിദ്യാര്ഥികളോ , അവരുടെ രക്ഷിതാക്കളോ മുൻപോട്ടു വന്നാൽ അവർക്കു ആവശ്യമുള്ള , വിവരാവകാശ നിയമ 2005 പ്രകാരമുള്ള അപേക്ഷകൾ തയ്യാർ ആക്കി നൽകുന്നത് ആയിരിക്കും . അതിനു മുൻപ് മുകളിൽ വിവരിച്ച ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന , എം .കെ. തോമസ് നൽകിയ പ്രസ്തുത അപേക്ഷകളുടെ പകർപ്പ് പരിശോധിക്കുക .
സ്വന്തം ഭാവിയിൽ ആശങ്കയുള്ള വിദ്യാർഥികൾ , താല്പര്യം ഉണ്ടെങ്കിൽ മാത്രം ഈ നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ നിങ്ങളുടെ ഭാവി സുരക്ഷിതം ആണോ എന്ന് പരിശോദിച്ചു സ്വയം വിലയിരുത്തുക. അല്ലാത്തവർ ഈ മാനേജ്‌മെന്റുകൾ പഞ്ചസാരയിൽ മുക്കി നൽകുന്ന വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു , മനസ്സിൽ ലഡു പൊട്ടിച്ചുകൊണ്ടു മുൻപോട്ടു പോകുക. ഈ വാർത്തയും ഈ സ്ഥാപനങ്ങളെ കുറിച്ചുള്ള വിശകലങ്ങളും ഇവിടെ തീരുന്നില്ല തുടരുന്നത് ആയിരിക്കും .