നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം; നോര്‍ക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ മുതല്‍

നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം; നോര്‍ക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ മുതല്‍

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സ് എക്സ്പ്രസ് റിക്രൂട്ട്മെന്റ് ജൂണ്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. നഴ്സിങില്‍ ബിരുദമുള്ള (ബി.എസ്‌സി.) 22-നും 35-നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിസ,താമസം,വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.

ശമ്പളം: 3500 മുതല്‍ 4050 സൗദി റിയാല്‍ വരെ ( ഏകദേശം 70,000 രൂപ മുതല്‍ 80,000 രൂപ വരെ ).

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം.
വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ്‌സൈറ്റിലും 00919061106777 18004253939( ഇന്ത്യയില്‍ നിന്നും),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പരുകളിലും ലഭിക്കും.