നിങ്ങൾക്ക് യോജിച്ചതാണോ ഫിസിഷ്യൻ അസിസ്റ്റന്റ് ജോലി?

നിങ്ങൾക്ക് യോജിച്ചതാണോ ഫിസിഷ്യൻ അസിസ്റ്റന്റ് ജോലി?

ലോകം മാറി മറിയുന്നു . സാങ്കേതിക രംഗത്തും ആരോഗ്യ രംഗത്തും അത് ഏറെ പ്രകടമാണ്. ആരോഗ്യ രംഗത്തെ ഒരു പുതിയ വഴിത്തിരിവാണ് ഫിസിഷ്യൻ അസിസ്റ്റന്റ് എന്ന നൂതന കാൽവെയ്പ്പ് . വികസിത രാജ്യങ്ങളിൽ  പ്രത്യേകിച്ച് ഈ നൂറ്റാണ്ടിൽ ഈ ജോലിക്കു പ്രിയമേറി. പുതിയ രോഗങ്ങളും മഹാമാരികളും പടർന്നു പിടിക്കുന്നു. ഇന്ത്യയിൽ ഇപ്പോഴും ഏതാണ്ട് ശൈശവദശയിൽ ആണ് ഈ രംഗം .

ഫിസിഷ്യൻ അസിസ്റ്റന്റ്  തൊഴിൽ   എന്നാൽ എന്താണ്?

ബി. എസ് സി.  ഫിസിഷ്യൻ അസിസ്റ്റന്റ്  (B.Sc. Physician Assistant) മൂന്നു വർഷത്തെ മെഡിക്കൽ കോഴ്സ് ആണ് , പ്രീഡിഗ്രി ബയോളജി ഗ്രൂപ്പിൽ കുറഞ്ഞത് 55 ശതമാനം മാർക്കു വേണം. ഇന്ത്യയിൽ ഇരുപതോളം നഴ്സിംഗ് കോളേജുകളിൽ ഈ കോഴ്സ് ഉണ്ട്. ചില സ്ഥാപനങ്ങൾ അവരുടെ എൻട്രൻസ് പരീക്ഷ നടത്താറുണ്ട്. ഈ കോഴ്സിന് ഏകദേശം 5  ലക്ഷം രൂപ  മുടക്കേണ്ടി വരും.

പേര് സൂചിപ്പിക്കുന്നത് പോലെ ഡോക്ടറിനെ സഹായിക്കുകയാണ് ഫിസിഷ്യൻ അസ്സിസ്റ്റന്റിന്റെ ജോലി. രോഗ നിർണയത്തിനും (diagnostic), ചികിത്സയിലും (therapeutic ) രോഗ പ്രതിരോധനത്തിലും ( preventive health care services)അവർ പ്രാവീണ്യം നേടുന്നു . രോഗിയുടെ പശ്ചാത്തലം, പ്രാഥമിക പരിശോധന എല്ലാം അവർ നടത്തുന്നു. ഒപ്പം എക്സ്  റേ  , ലബോറട്ടറി പരിശോധനകൾക്കു കുറിക്കാം.ചുരുക്കത്തിൽ അവർക്കു ഡോക്ടറിനെ രോഗ നിർണയത്തിലും ചികിത്സയിലും സഹായിക്കാം ,ലാബ് റിപ്പോർട്ടും എക്സ്  റേയും വിശകലനം ചെയ്യാം . ശസ്ത്ര ക്രിയയിൽ  അവർക്കു സഹായിക്കാം, ഫാമിലി കൗൺസിലിങ് നടത്താം.  അടിയന്തിര വൈദ്യസഹായവും അവർക്കു നൽകാനാവും. പക്ഷെ  അവർക്കു പ്രിസ്ക്രിപ്ഷൻ എഴുതാനാവില്ല .

ഫിസിഷ്യൻ അസിസ്റ്റന്റ് ജോലിയുടെ ഭാവി 

മൊത്തത്തിൽ വളരെ ശോഭനമാണ് ഇന്ത്യയിൽ ഈ ജോലിയുടെ ഭാവി. റാൻബാക്‌സി , മാക്സ് ആശുപത്രി, സി എം സി , വിവിധ കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി കിട്ടാം.  വാർഷിക വരുമാനം ഏകദേശം 6 ലക്ഷത്തോളം വരും. ഉയർന്ന പഠനത്തിനും ( M.Sc., M.Phil. & Ph.D)

ഫിസിഷ്യൻ അസിസ്റ്റന്റ് കോഴ്സിന്റെ സിലബസ്

 

Cell and Molecular Biology Introduction to Surgery
Anatomy, Physiology and Bio Chemistry    Pediatrics Community and Public Health
Nutrition and Dietetics Pathophysiology
Pediatrics Microbiology
Clinical Decision Making Pharmacology
Introduction to Psychology Molecular Genetics

 

ഫിസിഷ്യൻ അസിസ്റ്റന്റിനു സ്‌പെഷലൈസ് ചെയ്യാനാവുന്ന മേഖലകൾ  

  • Dietician
  • Drug Safety Associate
  • Teacher
  • Assistant Physician Cardiology
  • Clinical Associate
  • Personal Health Facilitator
  • Ortho Physician Assistant
  • Cardiothoracic Surgery

വർഷം തോറും കൂടുതൽ മേഖലയിലേക്ക് PA കടക്കുന്നു.

അല്പം ചരിത്രം 

ആറു  പതിറ്റാണ്ടു മുൻപാണ് അമേരിക്ക, രോഗിയും ഡോക്ടറുമായുള്ള അനുപാതത്തിലെ അപാകത കണ്ടെത്തിയത്. നല്ല ആരോഗ്യ സേവനം നൽകാനായി അമേരിക്കയിലെ നോർത്ത് കരോലിന  ഡ്യൂക്ക് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ  ഡോക്ടർ. ഈജിൻ സ്റ്റെഡ് ആണ് പഹയശിഷ്യൻ അസിസ്റ്റന്റ് പദ്ധതി തുടങ്ങിയത്. അദ്ദേഹം  വിയറ്റ്നാം യുദ്ധത്തിൽ വൈദ്യ രംഗത്ത് പരിശീലനം ലഭിച്ച കുറേ നാവികരെ ഇതിനായി ഗതിരഞ്ഞെടുത്തു. ഡോക്ടർമാർക്കുള്ള ഹ്രസ്വകാല പരിശീലനം അവർക്കു നൽകി. ഇന്ന് അമേരിക്കയിലെ 48 സംസ്‌ഥാനങ്ങളും ഈ ഫിസിഷ്യൻ അസിസ്റ്റന്റ് മേഖല നഗീകരിച്ചു കഴിഞ്ഞു. ചില ഇടങ്ങളിൽ അവർക്കു മരുന്ന് കുറിക്കാനും അധികാരമുണ്ട്

1922 ലാണ് ഇന്ത്യയിൽ ഈ പദ്ധതി തുടങ്ങിയതു, പ്രശസ്തനായ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോക്ടർ കെഎം ചെറിയാനായിരുന്നു ഇതിന്  പിന്നിൽ. (Frontline Hospital Chennai)

നിങ്ങൾക്ക് യോജിച്ചതാണോ ഫിസിഷ്യൻ അസിസ്റ്റന്റ് ജോലി?

നിങ്ങൾക്ക് ആരോഗ്യമേഖലയോടുള്ള മാനസികമായ യോജിപ്പാണ് പ്രധാനം. ഒരു ഫിസിക്കൽ അസിസ്റ്റന്റ് ഡോക്ടറിന്റെ ഓഫീസിൽ, ആശുപത്രി,ഔട്ട് പേഷ്യന്റ് വിഭാഗം, തുടങ്ങി എല്ലായിടത്തും പ്രവർത്തിക്കേണ്ടി വരും. മിക്കവാറും ജോലി മുഴുസമയം ആയിരിക്കും. അടിയന്തിര ഘട്ടങ്ങളിൽ പതറാതെ   പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം . ചിലപ്പോൾ സമയ പരിധി നോക്കതെ ജോലി  ചെയ്യേണ്ടി വരും. ജോലി സ്ഥിരത ഈ ജോലിക്കു തീർച്ചയായും ഉണ്ട് . ചിലപ്പോൾ രോഗിയെ നിഴൽ പോലെ പിന്തുടരേണ്ടി വരും (shaddowing )

എന്തൊക്കെയാണെങ്കിലും ഇന്ത്യയിലും വിദേശത്തും പ്രശസ്തിയേറുന്ന ഈ മേഖല നിങ്ങൾക്ക് തീർച്ചയായും യോജിക്കും. പയറ്റി തെളിഞ്ഞ പാതയിൽ നിന്ന് അല്പം മാറി ചിന്തിക്കാമെങ്കിൽ ഫിസിഷ്യൻ അസിസ്റ്റന്റ് കോഴ്സ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, താരതമ്യേനെ കുറച്ചു  പേരേ ഓരോ വർഷവും പുറത്തിറങ്ങുന്നുള്ളു എന്നതിനാൽ, ജോലി ഉറപ്പാണ്. ഡോക്ടറിനും നഴ്സിനും ഇടയിലാണ് PA  യുടെ സ്ഥാനം. അമേരിക്കയിൽ എങ്കിലും അല്പം ശ്രമിച്ചാൽ PA-ക്കു  ഡോക്ടർ ആയിക്കൂടെന്നില്ല. ആരോഗ്യപൂർണമായ രാഷ്ട്രം പടുത്തുയർത്താൻ നിങ്ങൾക്കും ഭാഗ ഭുക്കാവാം.