കർണാടകയിലെ ബി എസ് സി നഴ്സിംഗ് എൻട്രൻസ് പരീക്ഷ , കേരളത്തിൽ സെന്റർ ആവിശ്യപെടും : WAPSI 

കർണാടകയിലെ ബി എസ് സി നഴ്സിംഗ് എൻട്രൻസ് പരീക്ഷ , കേരളത്തിൽ സെന്റർ ആവിശ്യപെടും : WAPSI 

ബി എസ് സിനഴ്സിംഗ് എൻട്രൻസ് പരീക്ഷ 2024 ഏപ്രിൽ 21 , 22 ന്

ആവിശ്യം ഉപകാരപ്രദം എന്ന് തോന്നുന്നവർ താഴത്തെ ലിങ്കിൽ ക്ലിക്കിൽ ജോയിൻ ചെയ്തു ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/GJlm45v9JGhCXP4yVzCkK4

2024 -25 അധ്യയന വര്ഷം കർണാടകയിൽ ബി എസ് സി നഴ്സിംഗ് അഡ്മിഷനുള്ള പ്രവേശന പരീക്ഷയുടെ തീയതികൾ കർണാടക എൻട്രൻസ് അതോറിറ്റി ട്വിറ്റെർ വഴി പ്രഖ്യാപിച്ചു . കേരളത്തിൽ നിന്നും എൻട്രൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പതിനായിരങ്ങൾ ആണ് . കേരളത്തിൽ നിന്നും കർണാടകയിൽ പോയി പ്രവേശന പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ചിലവുകൾ ഭീമം ആണ് . കൂടാതെ ഉണ്ടാകുന്ന ബുധിമുട്ടുകള് വേറെയും . ഇത് കണക്കിൽ എടുത്തു പ്രസ്തുത പരീക്ഷയയുടെ സെന്ററുകൾ കേരളത്തിലും അനുവദിക്കണമെന്നു കർണാടക സർക്കാരിനോടും , കർണാടക എൻട്രൻസ് അതോറിറ്റിയോടും ആവിശ്യപെടും എന്ന് WAPSI അഖിലേന്ത്യ അധ്യക്ഷൻ ശ്രീ എം .കെ.തോമസ് അറിയിച്ചു . കേരളത്തിൽ നിന്നും പ്രസ്തുത പ്രവേശന പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികളും ഒന്നിച്ചു  ഒരു കുടകീഴിൽ അണിനിരന്നാൽ നമ്മുക്ക് ഇത് സാധിച്ചു എടുക്കാം എന്നും ശ്രീ എം .കെ.തോമസ് ആവർത്തിച്ചു . കേരളത്തിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികളുടെ ഉന്നമനത്തിനുവേണ്ടി  പ്രവർത്തിച്ചു വരുന്ന സംഘടനയാണ് WAPSI (Welfare Association of Professional Scholars in India).