ഈ പറയുന്നത് അസത്യം ആണെങ്കിൽ എം .കെ തോമസിന്റെ പേരിൽ നിയമ നടപടി സ്വികരിക്കാൻ നഴ്സിംഗ് കോളേജുകളെ വെല്ലുവിളിക്കുന്നു .
(നഴ്സിംഗ് തെഴിലിന്റെ മഹത്വം അറിയുന്നവർ വായിക്കുക . 3 മിനിറ്റ് വായന മാത്രം ).
future 360 യുടെ ഉപദേശം കേട്ടിരുന്നെങ്കിൽ 2021 -2022 അദ്ധ്യയന വർഷത്തിലേക്കു ബി സ് സി നഴ്സിങ്ങിനും , ജി എൻ എം കോഴ്സുകൾക്കും ഈ നഴ്സിംഗ് പഠന സഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കിയവർ എങ്കിലും രക്ഷപെട്ടേനെ .
വ്യാജമായി പി ബി ബി എസ് സി, എം സ് സി നഴ്സിംഗ് കോഴ്സുകൾ നടത്തിവരുന്നു , ആയതുകൊണ്ട് ചില നഴ്സിംഗ് പഠന സ്ഥാപനങ്ങൾ ഉടനെ അടച്ചു പൂട്ടപ്പെടും എന്ന് future 360 കുറച്ചു ദിവസങ്ങൾക്കുമുമ്പ് വാർത്ത കൊടുത്തിരുന്നു . ആയതു വായനക്കാർ നേരിൽ പരിശോദിച്ചു ഞങ്ങളുടെ വാർത്തയുടെ യാതാർത്ഥ വിവരം അറിയുന്നതിന് വായനക്കാർ തന്നെ രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയിൽ വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ കൊടുക്കുവാനും , ആവിശ്യ പെടുന്നവർക്ക് പ്രസ്തുത അപേക്ഷ ഞങ്ങൾ തന്നെ തയാറാക്കി കൊടുക്കുന്നതായിരിക്കും എന്നും വിളംബരം ചെയ്തിരുന്നു . പക്ഷെ ചില വായനക്കാർ ഒഴിച്ച് മറ്റാരും മുൻപോട്ടു വന്നില്ല . ഞങ്ങൾ പ്രസിദ്ധികരിച്ച വാർത്ത ഇതാ സത്യം ആകുവാൻ പോകുന്നു . ഈ സ്ഥാപനങ്ങളിൽ 2021 -2022 അദ്ധ്യയന വർഷത്തിലേക്കു ബി സ് സി നഴ്സിങ്ങിനും , ജി എൻ എം കോഴ്സുകൾക്കും അഡ്മിഷൻ കരസ്ഥമാക്കിയവരും , നിലവിൽ ഈ കോഴ്സുകളിൽ പഠനം തുടരുന്നവരുടെ ഭാവിയും തുലാസിൽ .
സംഭവം ഇങ്ങനെ: വർഷങ്ങൾ ആയി താഴെ പറഞ്ഞിരിക്കുന്ന, കർണാടകം സംസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന കുപ്രസിദ്ധ നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ പി ബി ബി എസ് സി , എം സ് സി നഴ്സിംഗ് കോഴ്സുകളിൽ വ്യാജ നഴ്സിംഗ് പഠനം വിപുലമായ രീതിയിൽ തുടർന്ന് വരുന്നതിന്റെ വ്യകതമായ തെളിവുകൾ പ്രസ്ത വിവരാവകാശ പ്രവർത്തകൻ ശ്രീ .എം കെ. തോമസ് കണ്ടെത്തിയിരുന്നു . കൂടുതൽ തെളിവുകൾ സംഘടിപ്പിക്കുന്നതിന് , അതായതു 2019 -20 , 2020 -2021 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനങ്ങളിൽ ഈ കോഴ്സുകളിൽ അഡ്മിഷൻ എടുത്തവരെ കണ്ടെത്തി അവരെ കുറിച്ചുള്ള തെളിവുകൾ സംഘടിപ്പിക്കുന്നതിനും , ആയതു കർണാടക ഹൈ കോടതിയിൽ സമർപ്പിക്കുന്നതിനുമായി ഈ നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ 2019 -20 , 2020 -2021 അദ്ധ്യയന വർഷത്തിൽ പി ബി ബി സ് സി , എം സ് സി നഴ്സിംഗ് കോഴ്സുകളിൽ അഡ്മിഷൻ എടുത്ത മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശ്രീ തോമസ് രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയോടു വിവരാവകാശ നിയമം വഴി ആവിശ്യ പെട്ടിരുന്നു . 2021 ജൂലൈ മാസം 8 ആം തീയതി ഇത് സംബന്ധിച്ചു ശ്രീ തോമസ് യൂണിവേഴ്സിറ്റിക് നൽകിയ അപേക്ഷക്കു നിയമ പ്രകാരം 2021 ഓഗസ്റ്റ് 8 ആം തിയതി മറുപടി ലഭിക്കേണ്ടതാകുന്നു . എന്നാൽ അപകടം മണത്തറിഞ്ഞ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല, പ്രസ്തുത അപേക്ഷകളുടെ മറുപടി ശ്രീ .എം.കെ.തോമസിന് നേരിട്ട് നൽകുവാൻ (അതും ഏഴു ദിവസത്തിനുള്ളിൽ ) ഈ നഴ്സിംഗ് കോളേജുകളോട് ആവിശ്യപ്പെടുന്നു. കൂടാതെ പ്രസ്തുത മറുപടി ഏഴു ദിവസത്തിനുള്ളിൽ ശ്രീ. തോമസിന് നൽകിയില്ല എങ്കിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി പ്രസ്തുത നഴ്സിംഗ് കോളേജുകൾക്കെതിരെ നിയമ നടപടി സ്വികരിക്കുമെന്നും താക്കിത് നൽകി . എന്നാൽ ഏഴല്ല , ഇന്ന് ( 30 -08 -2021 ) ഇരുപതു ദിവസം പൂർത്തിയാകുന്നു , ശ്രീ . തോമസിന് മറുപടി ലഭിച്ചിട്ടില്ല . ഈ നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ വ്യാജ നഴ്സിംഗ് പഠനം തുടരുന്നില്ലെങ്കിൽ എന്തുകൊണ്ട് ശ്രീ. തോമസിന് വിവരങ്ങൾ നഴ്സിംഗ് കോളേജുകൾ കൈമാറുന്നില്ല? ഈ ചോദ്യം വളരെ ഗൗരവമുള്ളതാണ്. വായനക്കാർ.ഓരോരുത്തരും ചിന്തിക്കുക. ഈ നഴ്സിംഗ് കോളേജുകൾ ജനങ്ങളെ വഞ്ചിക്കുന്നതിനു മറ്റു തെളിവുകൾ എന്തിന് ? രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാല താക്കിത് നൽകിയത് എത്രെയും വേഗം നടപ്പിലാക്കി, ഈ നഴ്സിംഗ് കോളേജുകളുടെ അംഗീകാരം റദ്ദു ചെയ്തു, സമൂഹത്തെ വ്യാജ നഴ്സുമാരുടെ പിടിയിൽ നിന്നും രക്ഷിക്കുവാൻ ആവിശ്യമായ നടപടി സ്വികരിക്കുവാൻ ശ്രീ. എം. കെ.തോമസ് രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയോടു ആവിശ്യ പ്പെട്ടിരിക്കുന്നു. കൂടാതെ ഈ നഴ്സിംഗ് കോളേജുകളുടെ ഈ നിയമ വിരുദ്ധ ഇടപാടുകൾ തന്നെ വ്യാജ നഴ്സിംഗ് പഠനം ഈ സ്ഥാപനങ്ങളിൽ തുടരുന്നു എന്നതിന് മതിയായ തെളിവുകൾ ആണെന്നും , ആയതുകൊണ്ട് ഈ വിഷയം കർണാടക ഹൈ കോടതി മുൻപാകെ അവതരിപ്പിക്കുമെന്നും ശ്രീ തോമസിന്റെ ഓഫീസ് അറിയിച്ചു .
ഇതൊക്കെ ഇങ്ങനെ ആവിശ്യപെടാൻ ഈ തോമസ് ആരാണ്, എന്താന്ന് എന്നൊക്കെ മുൻകൂട്ടി പറഞ്ഞിട്ടുള്ളതാണ് . 2021 – 2022 അദ്ധ്യയന വർഷത്തിൽ ഈ സ്ഥാപനങ്ങളിൽ ബി എസ് സി നഴ്സിംഗ് , ജി എൻ എം മുതലായ കോഴ്സുകളിൽ അഡ്മിഷൻ എടുത്തവർ എത്രെയും വേഗം അഡ്മിഷൻ റദ്ദു ചെയ്തു ഭാവി സുരക്ഷിതമാക്കുക. പിന്നീട് ഉണ്ടാകുവാൻ സാധ്യത ഉള്ള സംഭവവികാസങ്ങളിൽ ശ്രീ തോമസിനെയോ , future 360 യോ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .
ഒരിക്കൽ കൂടി ആവർത്തിക്കുന്നു : ഈ നഴ്സിംഗ് കോളേജുകളിൽ വ്യാജ നഴ്സിംഗ് പഠനം തുടരുന്നുണ്ടോ എന്ന് ഞങ്ങളുടെ ഒപ്പം നിങ്ങൾക്കും പരിശോധിക്കാം . ആയതിനു വിവരാവകാശ നിയമം പ്രകാരം ഒരു അപേക്ഷ കൊടുത്താൽ മതിയാകും . അപേക്ഷ ഫീസ് പത്തു രൂപയുടെ ചിലവ് മാത്രമേ നിങ്ങൾക്കു വരികയുള്ളു . അപേക്ഷ ഫ്രം ഞങ്ങൾ തയ്യാർ ചെയ്തു തരുന്നതായിരിക്കും . ഈ നഴ്സിംഗ് പഠന സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുത്തു നിങ്ങളുടെ ഭാവി നഷ്ടപെടുത്താതിരിക്കുവാൻ വേണ്ടിയാണ് ഈ സംവിധാനം . ആവിശ്യമുള്ളവർ ബന്ധപെടുക .
