അഡ്മിഷൻ സീസൺ തുടങ്ങി സൂക്ഷിക്കുക . ഹയർ സെക്കണ്ടറി , പ്ലസ് ടു റിസൾട്ടുകൾ വന്നതോടുകൂടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപാന വിഷയത്തിൽ വേവലാതി പൂണ്ടു നെട്ടോട്ടം തുടങ്ങി . ഇവരുടെ അജ്ഞത മുതലെടുക്കാൻ സ്ഥാപനങ്ങളും ഏജന്റുമാരും കളം നിറഞ്ഞാടുന്നു. കേരളത്തിൽ അഡ്മിഷന് കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വലയിൽ വീഴ്ത്താൻ ചാക്കുമായി ഏജന്റുമാരും , സഥാപനങ്ങളും പുറകേ .
നൂറുകണക്കിന് വിദ്യാർഥികൾ ഇപ്പോഴു ഇവരുടെ കെണിയിൽ വീണു കഴിഞ്ഞു . കൂടുതലായും തട്ടിപ്പു കാണപ്പെടുന്നത് കർണാടക സംസ്ഥാനത്തെ നഴ്സിംഗ് പഠന സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ പേരിൽ ആകുന്നു . പല വിതത്തിൽ ഉള്ള പരസ്യങ്ങൾ ആണ് ദിവസേന പ്രമുഖ പത്രങ്ങളിലും , സോഷ്യൽ മീഡിയകളിലും പ്രത്യക്ഷപ്പെടുന്നത് . ഇതിൽ കണ്ണും അടച്ചു വിശ്വസിക്കുന്നു പലരും. മാസങ്ങൾക്കു ശേഷം ആണ് തട്ടിപ്പു മനസിലാക്കുന്നത് . കൊറോണ വ്യാപനം വരുകയും നഴ്സിങ്ങിനും , ആരോഗ്യ പരിപാലന മേഖലയിലെ വിവിധ കോഴ്സുകൾക്കും താല്പര്യം വർധിക്കുകയും ചെയ്യുന്നു , കുട്ടികൾ രക്ഷിതാക്കളുടെ സമർത്ഥത്തിൽ ഈ കോഴ്സുകൾ തിരിഞ്ഞെടുക്കുന്നു . ഇത് മണത്തറിഞ്ഞു ഏജന്റിമാർ ഈ മേഖലയിൽ കേണിഒരുക്കുന്നു .
കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിൽ വന്ന പരസ്യത്തെ ചുറ്റിപറ്റി പ്രശസ്ത വിവരാവകാശ പ്രവർത്തകൻ ശ്രീ .എം കെ .തോമസ് നടത്തിയ അന്വേഷണത്തിൽ ജെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . എം..കെ.തോമസ് , (ഈ ഏജന്റുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഇതോടൊപ്പം നൽകുന്നു . ശ്രദിക്കുക ). രാജീവ് ഗാന്ധി ആരോഗ്യ സര്വകലാശലായുടെ 2020 -21 വർഷത്തെ ബി സ് സി നഴ്സിങ്ങിന്റെ എല്ലാ അഡ്മിഷൻ പ്രക്രിയകളും പൂർത്തിയായി എന്നാണ് സർവകലാശാല അറിയിച്ചിട്ടുള്ളത് . എന്നാലും ഇപ്പോഴും പോയ വർഷത്തേക്ക് അഡ്മിഷൻ നൽകുന്നു , അതും കർണാടകയിലെ പ്രശസ്തമായ ( ഫീസ് കൊള്ളയിൽ കുപ്രസിദ്ദമായ ) രാജ രാജേശ്വരി മെഡിക്കൽ കോളേജ് , ബാംഗ്ലൂർ, ജെ സ് സ് മെഡിക്കൽ കോളേജ് , മൈസൂർ , എ ജെ മെഡിക്കൽ കോളേജ് , മംഗലാപുരം തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ബി സ് സി നഴ്സിംഗ് പഠനത്തിന് പോയ വർഷത്തെ റണ്ണിങ് ബാച്ചിൽ അഡ്മിഷൻ വാഗ്ദാനം ചെയ്യുന്നു പ്രസ്തുത ഏജന്റ്. പ്ലസ് ടു തോറ്റു പോയവർക്കും ബി സ് സി നഴ്സിങ്ങിന് അഡ്മിഷൻ . കൂടാതെ ജി ൻ എം , പി ബി ബി സ് സി , എം സ് സി നഴ്സിംഗ് കോഴ്സുകളിൽ ജോലി ചെയ്തു കൊണ്ടും പഠിക്കാം എന്ന് പ്രചാരണം . ഈ ഏജന്റിന് എതിരെ , വ്യാജ പരസ്യം നൽകി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു എന്ന് കാണിച്ചു അടുത്തദിവസം തന്നെ പോലീസിൽ പരാതികൊടുക്കും എന്ന് ശ്രീ. എം .കെ.തോമസ് അറിയിച്ചു . പോലീസ് നിഷ്ക്രിയത്വം കാണിച്ചാൽ ബഹുമാനപെട്ട കോടതിയെ സമീപിക്കാൻ ആണ് തീരുമാനം എന്നും അദ്ദേഹം കൂടി ചേർത്തു.
