ഞങ്ങൾ  സർട്ടിഫിക്കറ്റും , പണവും തിരിച്ചു വാങ്ങും, ഒപ്പം നഷ്ടപരിഹാരവും  : ഭീക്ഷണിക്കു വഴങ്ങില്ല . 

ഞങ്ങൾ  സർട്ടിഫിക്കറ്റും , പണവും തിരിച്ചു വാങ്ങും, ഒപ്പം നഷ്ടപരിഹാരവും  : ഭീക്ഷണിക്കു വഴങ്ങില്ല . 

കർണാടക പോലുള്ള അയൽ സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന്റെ മറവിൽ  വിവധ മാനേജ്മെന്റുകൾ തടഞ്ഞു വച്ചിരിക്കുന്ന സർട്ടിഫിക്കറ്റും പണവും തിരിച്ചുകിട്ടാൻ ഇന്ത്യൻ പ്രധാനമന്ത്രിക്കു കേരള സമൂഹത്തിന്റെ പരാതി . കേരളത്തിൽ അടുത്ത ബഹുജന ഒപ്പു ശേഖരണ ക്യാമ്പയിൻ കോഴിക്കോട് ,ജയിൽ റോഡിൽ സ്ഥിതിചെയ്യുന്ന വാർത്തക ഭവനിൽ വച്ച് 2024 ഓഗസ്റ്റ് 26 തിങ്കളാഴ്ച 2 പിഎം നടത്തപ്പെടുന്നു.  പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ അംഗമാകുക .  

https://chat.whatsapp.com/Dq98du0TfMw30xHlqNfHjp

അയൽ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണാടകയിൽ നഴ്സിങ് മറ്റിതര കോഴ്സുകൾക്ക് അഡ്മിഷൻ എടുത്തു മാനേജ്മെന്റിന്റെയും അവരുടെ ഏജന്റുമാരുടെയും ചതിക്കുഴയിൽ വീണ് സട്ടിഫിക്കറ്റും , പണവും തിരിച്ചു കിട്ടുവാനുള്ളവരുടെ ഓർ യോഗം WAPSI യുടെ അഖിലേന്ത്യ അധ്യക്ഷൻ എം .കെ. തോമസ്സിന്റെ നേതൃത്വത്തിൽ 12 -08 -2024 ൽ കോട്ടയത്ത് വച്ച് നടത്തപ്പെട്ടു . നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാർത്ഥികളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും തങ്ങൾക്കു ഉണ്ടായ ദുരനുഭവം പ്രസ്തുത യോഗത്തിൽ പങ്കുവയ്ക്കുകയുണ്ടായി . മുൻപോട്ടു പഠിക്കുവാൻ നിർവാഹമില്ലാതെ പഠനം ഉപേക്ഷിച്ച വിദ്യാർത്ഥികളോട് അവരുടെ സട്ടിഫിക്കറ്റും , മുൻ‌കൂർ അടച്ച പണവയും തിരികെ കിട്ടുവാൻ കോഴ്സ് ഫീസ് ആയ ലക്ഷങ്ങൾ ആവിശ്യ പെടുന്ന സംഭവം തികച്ചും നിയമ വിരുദവും , പിച്ച ചട്ടിയിൽ കൈയിട്ടു വരുന്നതിനു തുല്യവും ആകുന്നു . ഇതിനെതിരെ വിവധ കോടതികളെ സമീപിക്കുന്നതിനോടൊപ്പം  ഇന്ത്യൻ പ്രധാനമന്ത്രിക്കു ഒരു ഭീമൻ ഹർജി നൽകുന്നതിനും തിരുമാനിക്കുകയൂം ആയതിന്റെ ഒപ്പു ശേഖരണ ക്യാമ്പയിൻ തുടങ്ങുകയും ചെയ്തു . 

കേരളത്തിൽ കണ്ണൂർ , കോഴിക്കോട് , വയനാടന് , മലപ്പുറം തുടങ്ങി ഒട്ടനവധി മേഖലയിൽ നിന്നും പരാതികൾ ഉയർന്നതിനാൽ , പ്രസ്തുത പരാതികൾ കേൾക്കുന്നതിനും തുടര്നടപടികളിൽ പരാതിക്കാരെ സഹായിക്കുന്നതിനും , ഇന്ത്യൻ പ്രധാനമന്ത്രിക്കുള്ള പരാതിയിൽ ഒപ്പു ശേഖരണം നടത്തുന്നതിനും ആയി അടുത്ത ഒരു യോഗം കോഴിക്കോട് വച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു . മലബാർ മേഖലയിൽ നിന്നും കേരളത്തിലെ മറ്റു സ്ഥലനങ്ങളിൽ നിന്നും അയൽ സംസ്ഥാന അഡ്മിഷൻ മാഫിയയുടെ തട്ടിപ്പിന് ഇരയായിരിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കൾക്കും ഈ യോഗത്തിലേക്ക് സ്വാഗതം . കൂടുതൽ വിവരങ്ങൾക്ക് 8848098218